തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ക്രമക്കേടിൽ പ്രതികരിച്ചു ഗതാഗത വകുപ്പ് മന്ത്രി. മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ ക്രമക്കേടിൽ പങ്കുള്ള മുഴുവൻ വ്യാജന്മാരെയും പൂട്ടുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞത്. മോട്ടോർ വാഹന വകുപ്പിൽ വഴിവിട്ട ക്രമക്കേടുകളും നിയമ വിരുദ്ധമായ പ്രവർത്തനങ്ങളും നടക്കുന്നതായി കഴിഞ്ഞ ദിവസം ഒരു ചാനൽ പാരമ്പരതന്നെ തുടങ്ങിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വകുപ്പ് മന്ത്രി ഊർജ്ജിതാമായ പരിശോധനക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ്. കൂടാതെ വകുപ്പ് തലത്തിൽ അന്ന്വേഷണം നടത്തുകയും വ്യാജന്മാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വ്യാജമായി നൽകിയതൊക്കെ തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു.
![]()
