റിയാദ് : പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷന്റെയും (പി സി ഡബ്ലി യു ) വെളിയംകോട് സവേക് റിയാദ് കമ്മറ്റിയുടെയും നേതൃത്വത്തിൽ റിയാദിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയ ആയൂർവേദ ഡോക്ടറും പൊന്നാനി താലൂക് വെളിയംകോട് സ്വദേശിയുമായ ഡോ.മക്സൂമിനും റീം മക്സൂമിനും സ്വീകരണവും ആരോഗ്യ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി സി ഡബ്ലി യു രക്ഷാധികാരിയും, ജനസേവനം ചെയർമാനുമായ എം എ ഖാദർ ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറിയും സവേക് റിയാദ് പ്രസിഡന്റുമായ കബീർ കാടൻസ് അദ്യക്ഷത വഹിച്ചു.ഉപദേശക സമിതി ചെയർമാൻ സലിം കളക്കര,പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ,സവേക് സെക്രട്ടറി ജാഫർ വെളിയംകൊട്,സമീറ റസാഖ് ആശംസകൾ അർപ്പിച്ചു സംസാരിപ്പിച്ചു.സിയാഫ് വെളിയംകോട് ആമുഖവും പി സി ഡബ്ലി യു വൈസ് പ്രസിഡന്റ് അസ്ലം കളക്കര സ്വാഗതവും സവേക് ട്രെഷറർ അജ്മൽ നാലകത് നന്ദിയും പറഞ്ഞു.അതിഥികൾക്കുള്ള ട്രെഷറർ ഷമീർ മേഘയും ,സവേക് രക്ഷാധികാരി മനാഫ് എന്നിവർ നൽകി.പി സി ഡബ്ലി യു ജനസേവനം കൺവീനർ അബ്ദുൽ റസാഖ്,അഷ്കർ വി,വൈസ് പ്രസിഡന്റ് സുഹൈൽ മഖ്ദൂം,സെക്രട്ടറി ഫാജിസ് പി വി,അൻവർ ഷാ പൊന്നാനി,അലി വെളിയംകോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
