ദോഹ : അബ്ദുല്ല ബിൻ സായിദ് അൽ മഹ്മൂദ് (ഫനാർ) സംഘടിപ്പിക്കുന്ന “നാഥനെയറിയാൻ ” എന്ന പരിപാടിയുടെ ആദ്യ സെഷനിൽ പ്രമുഖ വാഗ്മി .എംഎം അക്ബർ സാഹിബ് കുട്ടികളുമായി സംവദിക്കുന്നു.പുതു തലമുറയിലെ പുതു പുത്തൻ ചിന്താഗതികളെയും അതിലെ ഭവിഷത്തുകളെയും കുറിച്ച് അദ്ദേഹം കുട്ടികളുമായി ചർച്ച ചെയ്യും.ജനുവരി 5 വെള്ളി വൈകീട്ട് 5.30 മുതൽ ഫനാർ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി.ഇശാ നമസ്കാര ശേഷം പണ്ഡിതൻ അബ്ദുൽ സലാം മോങ്ങം വിശ്വാസ വിശുദ്ധി എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
![]()
