ദോഹ : പ്രവാസ ലോകത്തെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട ദോഹയിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികൾക്കിടയിൽ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ബോധവത്കരണത്തിന്റെ തുടർച്ചയായാണ് നാലാമത് രക്തദാന ക്യാമ്പ് ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ചത്. ലോക കേരള സഭ മെമ്പറും ഐ സി ബി എഫ് മാനേജ്മെൻറ് കമ്മറ്റി അംഗവുമായി റൗഫ് കൊണ്ടോട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെ 150 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കാളികളായി.
ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ആവേശമേകുവാനായി പുറത്തിറക്കിയ ഫാൻ ജേഴ്സിയുടെ വിതരണവും നടന്നു. ഖത്തർ ലോകകപ്പ് വേളയിൽ നിറസാന്നിധ്യമായിരുന്ന മഞ്ഞപ്പട ഇത്തവണ ഏഷ്യ കപ്പ് വേളയിലും സജീവമായി തന്നെ വേദികളിൽ ഉണ്ടാവും.
![]()
