റിയാദ്: സൗദിയിൽ ചുമത്തപ്പെട്ട വാറ്റ് പിഴ ഒഴിവാക്കുന്നതിനുള്ള ഇളവ് സമയ പരിധി ജൂൺ 30 വരെ നീട്ടിനൽകിയതായി മന്ത്രാലയം. മുൻപ് അറിയിച്ചത് പ്രകാരം 2023 ഡിസംബർ 31 നു അവസാനിക്കാനിരുന്ന സമയ പരിധിയാണ് ജൂൺ 30 ലേക്ക് നീട്ടിനൽകിയതു. കഴിഞ്ഞ രണ്ടു വര്ഷം മുൻപ് പ്രാബല്യത്തിൽ വന്ന ഈ സംരംഭം പലതവണ കാലാവധി നീട്ടി നൽകുകയായിരുന്നു. കോവിഡിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനും സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് വാറ്റ് സംബന്ധമായ പിഴവുകൾ ഒഴിവാക്കുന്നതിന് സംരംഭത്തിന് തുടക്കം കുറിച്ചത്. നീട്ടിനൽകിയ കാലാവധി ഉപയോഗപ്പെടുത്തണമെന്ന് അതോറിട്ടി അറിയിച്ചു.
![]()
