ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവുമായി സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് അംഗവും സാമൂഹിക ക്ഷേമ വോളന്റീരും മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലെ കാർഡിയക് സെന്റർ ക്ലിനിക്കൽ കോ ഓർഡിനേറ്ററുമായ മുഹമ്മദ് ഷമീം നരിക്കുനി കൂടികാഴ്ച നടത്തി. സൗദിയിലെ ആരോഗ്യ പ്രവർത്തകരുടെ സേവന അനുകൂല്യങ്ങൾ, പ്രസവാവധി എന്നിവയിൽ ആരോഗ്യ മന്ത്രാലയവുമായി വേണ്ട രീതിയിലുള്ള ഇടപെടലുകൾ,
കോൺസുലറ്റിന്റെ പരിധിയിൽ സന്ദർശനം നടത്തുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക യോഗം വിളിക്കുക, പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുക, ഉംറ തീർത്താടകരുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയവും ഇന്ത്യൻ ന്യുനപക്ഷ ഹജ്ജ് മന്ത്രാലയം എന്നിവയുടെ ശ്രദ്ധയിൽ പെടുത്തി ഉടൻ പരിഹാരം, തർഹീലിൽ ഉള്ള ഇന്ത്യക്കാർക്ക് നിയമാനുസൃതമായി വേഗത്തിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ അവസരം ഒരുക്കണം എന്നീ ആവശ്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. 2024 ലെ ഹജ്ജ് കർമത്തിന് എത്തുന്നവർക്ക് മികച്ച മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുമെന്നു മുഹമ്മദ് ഷമീം നരിക്കുനി പറഞ്ഞു.
![]()
