റിയാദ്: റിയാദിലെ സ്നേഹകൂട്ടായ്മയായ ഉണർവ്വ് മരുഭൂമിയിൽ പുതപ്പുകൾ വിതരണം ചെയ്തു. തണുപ്പ് കാലത്തു മരുഭൂമിയിൽ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ പരിചരിക്കുന്നവർക്കുമാണ് പുതപ്പുകളും കമ്പിളി വസ്ത്രങ്ങളും വിതരണം ചെയ്തത്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ തുമൈർ മരുഭൂമിയിലാണ് കൂട്ടായ്മ കഴിഞ്ഞ ദിവസം വിതരണം നടത്തിയത്. വിതരണത്തിന് സുലൈമാൻ വിഴിഞ്ഞം, സിദ്ദിഖ് തുവ്വൂർ, മജീദ് കെ.പി. പതിനാറുങ്ങൽ, നാസർ വണ്ടൂർ, ബാബു വാളപ്ര, ഒ. പി. നാസർ, റഷീദ് ചുങ്കത്തറ, അഖിനാസ് എം. കരുനാഗപ്പള്ളി, ബഷീർ, നവാസ്, വാജിദ് തുമൈർ, സലിം പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഏതാണ്ട് അൻപതോളം അർഹരായവർക്ക് പുതപ്പുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. വരും വർഷങ്ങളിലും ഈ പുണ്യ പ്രവർത്തി തുടരുമെന്നും ഇവർ പറഞ്ഞു.
![]()
