തിരുവനന്തപുരം :ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഊർജ്ജിതമായി ആരംഭിക്കാൻ കെ പി സി സി നിർവാഹകസമിതി യോഗത്തിൽ തീരുമാനമായി. കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയിൽ സമാപിക്കും.
140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങൾക്കായി ജനുവരി 3,4,5 തീയതികളിൽ ജില്ലാതല നേതൃയോഗ ങ്ങൾ സംഘടിപ്പിക്കും. ഇതിൽ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അതത് ജില്ലകളുടെ പുറത്തുള്ള 140 പേർക്ക് ചുമതല നൽകും.തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ 20 വാർ റൂമുകൾ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെപിസിസിയിൽ സെൻട്രൽ വാർ റൂമും പ്രവർത്തിക്കും.
![]()
