ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ദേശീയ നേതൃത്വത്തെ ഏറെ ഗൗരവകരമായ ചർച്ചയിലേക്ക് കൊണ്ട് വന്ന രാമക്ഷേത്രം പ്രതിഷ്ഠാദിനച്ചടങ്ങില്‍ വിവാദം കൊഴുക്കുന്നതിനിടയിൽ ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷ്ഠാദിനച്ചടങ്ങില്‍ നിന്ന് മാറിനിന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പാര്‍ട്ടി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പ്രതിഷ്ഠാ ദിനച്ചടങ്ങിലേക്ക് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ ഒരു പ്രതിനിധി സംഘത്തെ അയക്കുകയോ ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിങ് പറഞ്ഞിരുന്നു
![]()
