റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും സംയുക്തമായി ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിസിഡന്റ് കബീർ പട്ടാമ്പി അദ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. എക്സിറ്റ് 18 ലെ മർവ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ 2024-2025 ലേക്കുള്ള പുതിയ കമ്മിറ്റിയെ പരിചയപെടുത്തി. ഗ്ലോബൽ വൈസ് പ്രിസിഡന്റ് ശിഹാബ് കൊട്ടുകാട്, ഗ്ലോബൽ ഇവന്റ് കോർഡിനേറ്റർ മുഹമ്മദലി മരോട്ടിക്കൽ, ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം നൗഷാദ് ആലുവ, മിഡിൽ ഈസ്റ്റ് വൈസ് പ്രിസിഡന്റ് നാസർ ലെയ്സ്, നാഷണൽ കോർഡിനേറ്റർ ഡൊമിനിക് സാവിയോ എന്നിവർ സംസാരിച്ചു. മുൻ പ്രിസിഡന്റ് ഷംനാസ് തായ്ലൻഡിൽ വച്ച് നടക്കുന്ന ഗ്ലോബൽ ഇവെന്റിനെ കുറിച്ച് സംസാരിച്ചു.

കൂടാതെ വിമൻസ് വിങ്ങിന്റെ ക്രിസ്മസ് കരോളുകൂടിയ ആഘോഷങ്ങൾക്ക് വിമൻസ് ഫോറം മുൻ പ്രിസിഡന്റ് വല്ലി ജോസ് വിമൻസ് ഫോറം അംഗങ്ങളും ചേർന്ന് ക്രിസ്മസ് ന്യൂ ഇയർ കേക്ക് മുറിച്ചു തുടക്കം കുറിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രിസിഡന്റുമാരായ നിസ്സാർ പള്ളികശ്ശേരി,
ബിജു സ്കറിയ, വിമൻസ് ഫോറം കോർഡിനേറ്റർ സാബ്രിൻ, വിമൻസ് ഫോറം സെക്രട്ടറി അഞ്ചു അനിയൻ, വിമൻസ് ഫോറം കോർഡിനേറ്റർ കാർത്തിക, ജോയിന്റ്സെക്രട്ടറി മിനുജ, ഹാമാനിഎന്നിവർ ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ നേർന്നു. സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ബിന്യാമിൻ ബില്രു നന്ദിയും പറഞ്ഞു. സജിൻ നിഷാൻ അവതാരകനായിരുന്നു.
![]()
