കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച വൈഗ കൊലക്കേസ് പ്രതിയായ അച്ഛന് ജീവപര്യന്തം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതിക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞതായും സ്നേഹവും പരിചരണവും നൽകേണ്ട അച്ഛനിൽ നിന്നുണ്ടായ ഈ കൃത്യം ഇനി അവർത്തിക്കപ്പെടരുതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രെത്യേക കോടതി വിലയിരുത്തി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസികൂഷൻ ആവശ്യപ്പെട്ടു. 2021 മാർച് 21 നാണു കേസിനാസ്പദമായ സംഭവം. ഭർത്താവ് സനു മോഹനെയും മകൾ 13 വയസ്സുള്ള വൈഗയെയും കാൺമാനില്ലെന്നു കാണിച്ചു ഭാര്യ പോലീസിൽ പരാതി നല്കുകകയായിരുന്നു. ആലപ്പുഴയിലെ ഭാര്യ വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്കാണെന്നു പറഞ്ഞാണ് വൈഗയുമായി സനു മോഹൻ പോയത്. അന്ന്വേഷണം നടക്കുന്നതിനിടയിൽ മാർച് 22 നു മുട്ടാർ പുഴയിൽ നിന്ന് വൈഗയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് രണ്ടു ദിവസത്തോളം സനുവിന്റെ മൃതദേഹത്തിനായി പോലീസ് തെരച്ചിൽ നടത്തി. ഒടുവിൽ രഹസ്യ ഇടത്തിൽ നിന്ന് പോലീസ് അറസ്റ്റുചെയ്ത സനു മോഹനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. മകൾ ബാധ്യതയാകുമെന്ന ഭയമാണ് കൊലയിലേക്ക് നയിച്ചതെന്ന് ഇദ്ദേഹം പൊലീസിന് മൊഴിനൽകിയിരുന്നു. മകളെ കൊന്നു മറ്റൊരിടത്തു രഹസ്യമായി കഴിയാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
![]()
