ഹായിൽ: വധ ശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രതിക്ക് മാപ്പ് നൽകി. സൗദി അറേബിയയിലെ ഹായിലിലാണ് നാടകീയ സംഭവങ്ങൾക്ക് ജനങ്ങൾ സാക്ഷിയായത്. ആറുമാസം മുൻപ് വാക്കു തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിൽ അടിപിടി ഉണ്ടാവുകയും സുഹൃത്തിനെ സ്വദേശി യുവാവ് കൊല്ലുകയുമായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ കീഴ്കോടതിയും പരമോന്നത കോടതിയും വധ ശിക്ഷക്ക് വിധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ശിക്ഷ നടപ്പാക്കുന്നതിന് പൊതുജന മധ്യത്തിൽ എത്തിച്ച പ്രതിയെ ശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കെ കൊലചെയ്യപെട്ടയാളുടെ പിതാവ് പൊതു ജനമധ്യത്തിൽ മാപ്പ് നൽകുന്നതായി പ്രഖ്യാപിച്ചു. ഇതോടെ പ്രതി പുതു ജീവിതത്തിലേക്ക് കടന്നു വന്നു. പൊറുത്തു കൊടുക്കുന്നതായി കൊലചെയ്യപെട്ടയാളുടെ ഉമ്മയും അറിയിച്ചതോടെ പ്രതിക്ക് മാപ്പ് നൽകുവാൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
![]()
