തൃശൂർ : സംസ്ഥാന ഭരണത്തെ നിശിതമായി വിമർശിക്കുകയും സാമൂഹികക്ഷേമ പെന്ഷന് താമസിക്കുന്നതിൽ കോടതിയിൽ ഹർജി നൽകിയ മറിയക്കുട്ടി ന്യൂനപക്ഷമോര്‍ച്ച തൃശൂർ ജില്ലാകമ്മിറ്റിയുടെ ക്രിസ്തുമസ് സായാഹ്ന പരിപാടിയിൽ പങ്കെടുത്തു.സി.പി.എം. ഒഴികെ ബാക്കി ആരു വിളിച്ചാലും വേദികളിൽ താൻ പോകുമെന്ന് മറിയക്കുട്ടി പറഞ്ഞു.പിണറായി വിജയൻറെ ഭരണം ജനങ്ങൾക്ക് മടുത്തെന്നും,ഈ ഭരണത്തെ കേരളം കടലിൽ മുക്കുമെന്നുമാണ് മറിയക്കുട്ടിയുടെ പ്രതികരണം. പിണറായിയുടെ ഗുണ്ടകൾക്ക് ഇവിടെ ജോലി കിട്ടുന്നു, പോലീസ് ഉമ്മനൽകുന്നു, മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുന്നു.ജനങ്ങൾക്ക് അരിയില്ല, പെൻഷനില്ല, പഠിച്ച കുട്ടികൾക്ക് ജോലിയില്ല. അരി തരുന്നത് മോദിയാണ് എന്നും മറിയക്കുട്ടി പറഞ്ഞു.ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജേക്കബ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ടോണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
![]()
