ആലപ്പുഴ :പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി സി പി എം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരൻ.
മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്ന് ജി സുധാകരൻ പറഞ്ഞു.‘അഞ്ചാറു പേര് കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ?. അങ്ങനെ പാര്‍ട്ടി വളരുമെന്ന് ചിലര്‍ കരുതുന്നു, അത് തെറ്റാണ്, ഇങ്ങനെയൊന്നുമല്ല. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും?’- അങ്ങനെ പാര്‍ട്ടി വളരുമെന്ന് ചിലര്‍ കരുതുന്നു, അത് തെറ്റാണ്, ഇങ്ങനെയൊന്നുമല്ല. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും?’- അദ്ദേഹം ചോദിച്ചു.
പൂയപ്പിള്ളി തങ്കപ്പന് രചിച്ച് എന്‍ബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍ കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാര്‍ട്ടി വളരുന്നത്.‘മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കുന്ന സ്ഥിതി കണ്ണൂരില്‍ എവിടെയെങ്കിലും ഉണ്ടായേക്കാം.ആലപ്പുഴയില്‍ എങ്ങുമില്ല.മറ്റുള്ളവര്‍ക്കു കൂടി സ്വീകാര്യനാകണം.അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്. പാർട്ടി നിർദേശം അനുസരിച്ച് എല്ലാവരും സംഘടനയ്ക്ക് വോട്ട് ചെയ്യണമെന്നാണ്. നേതാക്കൾ അതിന് അനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
