ന്യൂഡൽഹി : പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ദേശീയ ഗെയിംഗ് പ്രഖ്യാപിക്കുന്നതിൽ ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്.ഗെയിംഗ് നടത്തുന്നതിനുള്ള തീരുമാനം എക്സിക്യുട്ടീവ് കമ്മിറ്റി കൈക്കൊള്ളുന്നതിന് മുന്‍പ് ചില നടപടി ക്രമങ്ങളുണ്ടെന്നും ഇതൊന്നും പാലിച്ചില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 15 ദിവസം മുന്‍പെങ്കിലും പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്നും സമിതി യോഗം ചേരുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലൈംഗികാരോപണം നേരിട്ടതിനെ തുടർന്ന് ഒഴിഞ്ഞ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിനെയാണ് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ ശക്തമായ പ്രതിഷേധമാണുണ്ടായത്. റിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ഗുസ്തി താരം സാക്ഷി മാലിക് കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബജ്റംഗ് പുനിയ പത്മശ്രീ തിരികെ നൽകുകയും ചെയ്തിരുന്നു.
![]()
