കൊട്ടാരക്കര: ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ വകുപ്പ് അടിമുടി നവീകരിക്കുമെന്നു നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊതുഗതാഗതത്തെ മെച്ചപ്പെടുത്താന്‍ മനസില്‍ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശയം മുഖ്യമന്ത്രി അംഗീകരിച്ചാല്‍ കേരളത്തിലെ മുക്കിലും മുലയിലും ജനങ്ങള്‍ക്ക് വണ്ടി കിട്ടുന്ന ഒരു പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹത്തിന്റെ അനുവാദം ലഭിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കൂവെന്നും ഗണേഷ്കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
![]()
