റിയാദ്: സൗദി അറേബിയയിൽ തുടർച്ചയായി മൂന്നു മാസം ശമ്പളം വൈകിയാൽ സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറാൻ കഴിയുമെന്ന് ജവാസാത്ത് (പാസ്പോര്ട്ട്) വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ജവാസാത് പുറത്തു വിട്ടത്. ഇത് പ്രകാരം തൊഴിലാളികൾക്ക് ജോലിസ്ഥലങ്ങളിൽ നിന്ന് തുടർച്ചയായി മൂന്നു മാസമോ അതിലധികമോ ശമ്പളം ലഭിക്കാതിരിക്കുന്ന പക്ഷം നിലവിലെ സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ സ്പോൺസർഷിപ്പ് മറ്റൊരാളിലേക്കോ സ്ഥാപനത്തിലേക്കോ മാറാൻ കഴിയുമെന്ന് അറിയിപ്പിൽ പറയുന്നു. തൊഴിലാളിയുടെ വർക്ക്പെർമിറ്റ് ആക്റ്റിവ് ആണെങ്കിലും ഇതിനു തടസമുണ്ടാകില്ല. തൊഴിൽ മന്ത്രാലയത്തിന് കീഴിലെ മദദ് പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്. ഇതിലൂടെ നിരവധിപേർക്ക് ഗുണംലഭിക്കുമെന്നു സാമൂഹിക പ്രവർത്തകർ പറഞ്ഞു.
![]()
