തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനും കരിങ്കൊടി കാട്ടിയതിനുമാണ് വഴിനീളെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവുകളില്‍ കൈകാര്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്താകമാനം പോലീസ്സ്റ്റേഷൻ മാർച്ച്.സംസ്ഥാനത്തെ 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്താൻ കെ പി സി സി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.ബഹുജന പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ ആറു ലക്ഷത്തിലധികം പേര് അണിനിരക്കുന്ന പ്രതിഷേധം ഇരമ്പുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു.ഒരു മണ്ഡലത്തില്‍ നിന്ന് ചുരുങ്ങിയത് 1000 പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. രണ്ടോ അതില്‍ കൂടുതലോ മണ്ഡലങ്ങളുടെ നേതൃത്വത്തിലായിരിക്കും ചിലയിടങ്ങളില്‍ ഒരു പോലീസ് സ്റ്റേഷനിലേക്കുള്ള പ്രതിഷേധം.ഡിസിസി അധ്യക്ഷന്മാര്,ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍,അതത് ജില്ലകളിലെ കെപിസിസി ഭാരവാഹികള്‍,ഡിസിസി ഭാരവാഹികള്‍,പോഷക സംഘടനകളുടേയും സെല്ലുകളുടേയും ഭാരവാഹികള്‍ തുടങ്ങിയവര്‍ ബഹുജന പോലീസ് സ്റ്റേഷന് മാര്‍ച്ച് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകളില്‍ മേല്‍നോട്ടം നല്‍കിയതായി കെ പി സി സി വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
