റിയാദ് : മാസങ്ങൾ നീണ്ടു നിന്ന ശക്തമായ ചൂടിന് ശേഷം കാലാവസ്ഥയിൽ വന്ന മാറ്റം സഞ്ചാര പ്രിയരെ ഏറെ സന്തോഷത്തിലാക്കിയിട്ടുണ്ട്. സൗദി അറേബ്യ തണുപ്പിലേക്ക് മെല്ലെ മെല്ലെ കടന്നതോടെ സഞ്ചാര പ്രിയരായ സംഘങ്ങൾ മരുഭൂമിയിലെ വിസ്മയം നേരിൽ കാണാൻ യാത്രകൾ തുടങ്ങിയിരിക്കുകയാണ്. റിയാദിലും പരിസര പ്രദേശങ്ങളിലും ചെറു സംഘങ്ങളായി പ്രവാസികൾ യാത്രകൾ സംഘടിപ്പിക്കുകയാണ്. ഒഴിവ് ദിവസങ്ങളിൽ കുടുംബങ്ങളുമായി മലയാളികൾ ഉൾപ്പെടുന്ന ചെറു സംഘങ്ങൾ യാത്രകൾ ക്രമീകരിക്കുകയാണ്. റിയാദിൽ നിന്ന് 85 കിലോമീറ്റർ അകലെയുള്ള എഡ്ജ് ഓഫ് വേൾഡ്, ഹാർഡ് റോക്ക്, മുസഹ്മിയ, ജനാദ്രിയ, ദുർമ്മ, അൽഖർജ് എന്നിവിടങ്ങളിലെ യാത്രകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇവർ.

ചെറുതും വലുതുമായ വാഹനങ്ങളിൽ കുഞ്ഞു ടെന്റുകളും ഭക്ഷണ സാമഗ്രികളുമായി ഇവർ ഒഴിവ് ദിനങ്ങൾ ചിലവഴിക്കുകയാണ്. ഓഫ് റോഡ് ഡ്രൈവ് ഇഷ്ടപ്പെടു ന്നവരുടെ ചെറു സംഘങ്ങൾ മരുഭൂമിയുടെ വശ്യത പകർത്തുവാൻ ഒത്ത് ചേർന്ന് മൺകൂനകൾക്ക് മീതെ ചക്രം തിരിച്ച് പായുകയാണ്. ഇവരുടെ യാത്രാ വിവരണം സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടുന്നത് പുതിയ യാത്രികർ ജനിക്കാൻ കാരണമാകുന്നു. അതിരാവിലെ സംഘങ്ങൾ യാത്ര തിരിച്ച് മരുഭൂമിയിൽ ആടിയും പാടിയും നൃത്തം ചവിട്ടിയും തണുപ്പ് കാലത്തെ ആസ്വദിക്കുന്ന തിരക്കിലാണ്. നഗരത്തിന്റെ അസ്വസ്ഥത പെടുത്തുന്ന തിരക്കിൽ നിന്ന് ഒറ്റപ്പെട്ട് മരുഭൂമിയിൽ ശാന്തമായ ഒഴിവ് സമയങ്ങൾ ചില വഴിക്കാൻ കുടുംബവുമാത്ത് ബാർബിക് നൈറ്റുകൾ ഒരുക്കുന്നവരും കുറവല്ല. വിവിധ വർണ്ണ ങ്ങളിലുള്ള ടെന്റുകൾ മൺകൂനകൾക്ക് മീതെ നിറച്ചാർത്ത് തീർക്കുകയും അവ മുന്തിയ കാമറക്കും ഡ്രോണിനും വഴങ്ങുകയും ചെയ്യുന്നത് മരുഭൂമിയിലേക്ക് സഞ്ചാരികളെ കൂടുതൽ ആകർശിക്കാൻ കാരണമാകുന്നതായി പുതിയ യാത്രികർ പറയുന്നു.
![]()
