തിരുവനന്തപുരം :കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി യു.കെയിലെ മെഡിക്കല്‍ രംഗത്തേക്ക് വൻ അവസരമൊരുക്കുകയാണ് .നഴ്സ്മാരുടെയും, സീനിയര്‍ കെയര്‍ അസിസ്റ്റന്റുമാരുടെയും ഒഴിവിലേക്കാണ് സാധ്യത. പൂര്‍ണ്ണമായും സൗജന്യ റിക്രൂട്ട്മെന്റ് ആയത് കൊണ്ടുതന്നെ യോഗ്യതയുള്ളവരെല്ലാം പരമാവധി അപേക്ഷിക്കാന്‍ ശ്രമിക്കുക. ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.മൂന്നര ലക്ഷം രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.തെരെഞ്ഞെടുക്കപെടുന്നവർക്ക് വിമാന ടിക്കറ്റും സൗജന്യം.
യോഗ്യത നഴ്സിങ്ങില്‍ ഡിപ്ലോമയോ, ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഐ.ഇ.എല്‍.ടി.എസില്‍ ആകെ 7.0 ബാന്‍ഡ് നേടിയിരിക്കണം. എഴുത്തില്‍ 6.5 ഉം, മറ്റ് മൊഡ്യൂളുകളില്‍ 7.0 വീതം നേടണം. ഒ.ഇ.ടിയാണെങ്കില്‍ റൈറ്റിംഗില്‍ സി, മറ്റുള്ളവയില്‍ ബി എന്നിങ്ങനെ ഗ്രേഡുകളും വേണ്ടിവരും.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും, സി.വിയും [email protected] എന്ന വിലാസത്തില്‍ അയക്കണം.
![]()
