റിയാദ്: സൗദി അറേബിയയിലേക്ക് സന്ദർശക വിസയിൽ എത്തുന്നവർക്കും പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്കും ഇനി മുതൽ പോസ്റ്റ് പെയ്ഡ് സിം കണക്ഷൻ നൽകില്ലെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് സൗദി സെൻട്രൽ ബാങ്ക് മൊബൈൽ കമ്പനികൾക്ക് നൽകിയത്.
സെൻട്രൽ ബാങ്കിന്റെനിർദേശ പ്രകാരം രാജ്യത്തു വിസിറ്റിങ് വിസയിൽ എത്തുന്നവർക്കും പ്രായപൂർത്തിയാകാത്തവർക്കും ഇനി മുതൽ പോസ്റ്റ് പെയ്ഡ് സിം കണക്ഷൻ നൽകാൻ പാടില്ല. ഇത്തരക്കാർക്ക് അനിവാര്യ ഘട്ടത്തിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ ആവശ്യമായി വരുന്ന പക്ഷം കണക്ഷൻ നൽകുന്നതിന് മൊബൈൽ കമ്പനികൾ മുൻകൂട്ടി സെൻട്രൽ ബാങ്കിന്റെ പ്രത്യേക അനുമതി വാങ്ങുകയും വേണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
![]()
