ന്യൂഡൽഹി:ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.ഒമാൻ പോസ്റ്റും ഇന്ത്യൻ പോസ്റ്റും സംയുക്തമായാണ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിരിക്കുന്നത്.ഇന്ത്യയും ഒമാനും തമ്മിലുള്ള സാംസ്കാരിക ബന്ധവും സൗഹൃദവും വ്യക്തമാക്കുന്നതാണ് സ്റ്റാമ്പുകൾ.
ഇന്ത്യയിലെയും ഒമാനിലെയും നാടോടി നൃത്തകലകളെ പ്രമേയമാക്കിയാണ് സ്റ്റാമ്പുകൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ രസ്ഹയും രണ്ടാമത്തെ സ്റ്റാമ്പിൽ ഗുജറാത്തിലെ പരമ്പരാഗത ദാണ്ഡിയ റാസ് നൃത്തരൂപവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 200 ബൈസ (43 രൂപ) മൂല്യമുള്ളതാണ് രണ്ട് സ്റ്റാമ്പുകളും.
![]()
