ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗവർണർ നടത്തിയ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗവർണർ സ്ഥാനത്ത് ഇരുന്ന് നാടിനെ അപമാനിക്കുകയാണ്. കണ്ണൂരിനെ കുറിച്ച് ആരിഫ് മുഹമ്മദ് ഖാന് ഒന്നും അറിയില്ല. കേരളത്തിന്റെ സമാധാനം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഗവർണർ നിലതെറ്റിയ മനുഷ്യനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
![]()
