റിയാദ് : നരിക്കുനി അത്താണിയുടെ സൗദി ചാപ്റ്റർ നിലവിൽ വന്നു. റിയാദിൽ സുലൈമാനിയ മാലാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അസ്ലം പാലത്തു അധ്യക്ഷനായിരുന്നു.
ഭാരവാഹികളായി അസ്ലം പാലത്ത് (ചെയർമാൻ), നിസാർ കാരുകുളങ്ങര, ശാന്ത കുമാർ (വൈസ് ചെയർമാൻ), ബഷീർ കുട്ടമ്പൂർ (പ്രസിഡന്റ്), ഹംസ കുട്ടമ്പൂർ, ബഷീർ കാരകുന്ന് (വൈസ് പ്രസിഡന്റ്), സുറാക്കത്ത് നരിക്കുനി (ജനറൽ സെക്രട്ടറി), അർഷാദ് പറമ്പിൽ, റിയാസ് പാലത്ത് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ഷമീം കാരുകുളങ്ങര (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
കഴിഞ്ഞ 18 വർഷമായി കോഴിക്കോട് നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്വാസ കേന്ദ്രമാണ് അത്താണി. 40 ഓളം ആളുകൾ അത്താണിയിൽ അന്തേവാസികളായുണ്ട്. ഡയാലിസിസ് സെന്റർ. 3 ഷിഫ്റ്റുകളിലായി 78 രോഗികൾക്ക് ഡയാലിസിസ് ചെയ്തു വരുന്നു. കൂടാതെ ഫിസിയോതെറാപ്പി സെന്റർ, ഹാർമണി വില്ലജ്, 600 ൽ അധികം പേർക്ക് പെയിൻ & പാലിയേവറ്റീവ് സേവനം, നൂറിൽ അധികം പേർക്ക് മാനസികാരോഗ്യ പരിചരണം, ഡേ കെയർ ഓ. പി, റീഹാബിലിറ്റേഷൻ, കൗൺസിലിംഗ് തുടങ്ങിയ ജീവ കാരുണ്യ സേവന പ്രവർത്തനങ്ങൾ അത്താണി നാടിനു ചെയ്തു വരുന്നു. നരിക്കുനി, മടവൂർ, കുരുവട്ടൂർ, ചേളന്നൂർ, കാക്കൂർ, നന്മണ്ട, ഉണ്ണികുളം, കിഴക്കോത്ത് എന്നി പ്രദേശത്തെ സൗദിയിൽ ഉള്ള പ്രവാസികൾക്ക് ഷമീം (0558644302) അസ്ലം പാലത്ത് (050 224 1094) സുരക്കത് (053 592 0931) എന്നീ നമ്പറുകളിൽ ബന്ധപെടാമെന്നു ഭാരവാഹികൾ പറഞ്ഞു. മുഹമ്മദ് ഷമീം കരുകുളങ്ങര മോഡറേറ്റർ ആയിരുന്നു.
![]()
