കോഴിക്കോട്: കേരള ഗവർണർ ആരിഫ് ഖാന് എതിരായി സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്തു മണിക്കൂറുകൾക്കകം അവ വീണ്ടും സ്ഥാപിച്ചു എസ.എഫ്.ഐ പ്രവർത്തകർ. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ സ്ഥാപിച്ച ബാനറുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന ഗവർണറുടെ നിർദേശത്തെ തുടർന്ന് സർവകലാശാല പരിസരത്തു നിന്ന് പോലീസ് നീക്കം ചെയ്തിരുന്നു. ഇത് മാറ്റി മണിക്കൂറുകൾക്കകം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ ബാനറുകൾ വീണ്ടും സ്ഥാപിക്കുകയായിരുന്നു.
പോലീസിന്റെ ബാരിക്കേഡ് മറികടന്നാണ് ഇവ വീണ്ടും സ്ഥാപിച്ചത്. ഒന്ന് നശിപ്പിച്ചാൽ പകരം നൂറ് ബാനറുകൾ ഉയരുമെന്നും പി.എം. ആർഷോ പറഞ്ഞു. കൂടാതെ ഗവർണർക്ക് അനിൽകൂലമായി സ്ഥാപിച്ചിരുന്ന ബാനറുകളും ബോർഡുകളും എസ.എഫ്.ഐ പ്രവർത്തകർ കത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഗവർണർ ബാനറുകൾ നീക്കം ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയത്. ഈ സംഭവത്തോടെ ഗവർണറും എസ.എഫ് ഐ ക്കാരും തുറന്ന യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്.
![]()
