കൊല്ലം : കൊല്ലം തേവലക്കരയിൽ എൺപതുകാരിയായ വയോധികയെ മർദിക്കുകയും തള്ളി താഴെ ഇട്ട് ചവിട്ടുകയും ചെയ്ത മരുമകൾ അറസ്റ്റിലായി. മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഹയർ സെക്കണ്ടറി അധ്യാപികയായ മഞ്ജുമോൾ അറസ്റ്റിലായത്. തേവലകകര നാടുവിലക്കരയിൽ ഏകദേശം ഒരു വര്ഷം മുൻപ് മരുമകൾ മർദിക്കുന്ന വീഡിയോ ആണിപ്പോൾ പുറത്തു വന്നത്.
പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്.
വീട്ടിലെ മുൻവശത്തെ മുറിയിലിരുന്ന ഏലിയാമ്മയെ അസഭ്യം പറയുകയും പുറകിൽ നിന്നും ശക്തമായി തള്ളി താഴെയിടുന്നത് ദൃശ്യത്തിൽ കാണാം.
ശക്തമായി താഴേക്ക് വീണ ഇവർ വാതിൽ പടിയിൽ തലയടിക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും കാണാം. എന്നാൽ ഇത്തരത്തിൽ നിരന്തരമായി ശാരീരിക ഉപദ്രവം നേരിട്ടുകൊണ്ടിട്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഏലിയാമ്മ വർഗീസ് തെക്കുംഭാഗം പോലീസിന് പരാതി നൽകിയതിനെ തുടന്നാണ് വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തത്.
![]()
