മനാമ : വാശിയേറിയ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിൽ ഐ എസ് പി എഫ് പാനലിൽ മത്സരിച്ച് ജയിച്ചവർ നന്ദി പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കൂടുതലായി ഇന്ത്യൻ സ്കൂൾ ഭരണത്തിലും പ്രതിപക്ഷത്തുമായി നിന്നിരുന്ന രണ്ടു പ്രബല പാനലിനോടാണ് ഐ എസ് പി എഫ് എന്ന കേവലം ഒരു മാസം മുൻപ് രൂപംകൊണ്ട ഈ പാനൽ മത്സരിച്ചതെന്നു ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
രക്ഷിതാക്കളുടെ വിശ്വാസം നേടിയും അവരുടെ ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരത്തിന് ഒരു കൈത്താങ്ങായും ഇനിയും നേരിന്റെ പാതയിൽ ഐ എസ് പി എഫ് പ്രവർത്തിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.
![]()
