ജിദ്ദ : ഇന്ത്യയിൽ നിന്ന് 2024 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി 1.75 ലക്ഷം പേർക്ക് അനുമതി ലഭിച്ചെന്നു ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം അറിയിച്ചു. ജിദ്ദയിൽ വാർത്ത സമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. ആതിഥേയരായ സൗദി അറേബ്യ മെയ് ഒമ്പത് മുതൽ ഹജ്ജ് വിമാനങ്ങളെ സ്വീകരിച്ചു തുടങ്ങും. ജൂൺ എട്ടിനാണ് ഹജ്ജ് മാസാരംഭം. ജൂൺ പതിനഞ്ച് മുതൽ ഇരുപത് വരെ നീളുന്നതാണ് അടുത്ത ഹജ്ജിലെ തിരുകർമ്മങ്ങൾ.
ഇന്തോ-സൗദി സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി കോൺസുലേറ്റും ഇന്ത്യൻ കമ്മ്യൂണിറ്റിയും സൗദി ഫ്രണ്ട്സ് ഓഫ് ഇന്ത്യയും ചേർന്ന് ജനുവരി 19 ന് ഇന്ത്യൻ സ്കൂൾ ജിദ്ദയിൽ ‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുമെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു.
![]()
