ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാവിലെയോടു കൂടി ചുഴലിക്കാറ്റ് ചെന്നൈ തീരത്തു നിന്ന് കരയിലേക്ക് വീശിയടിക്കും. കാറ്റിന് മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയുണ്ടാകും. തമിഴ്നാട്ടിൽ നാല് ജില്ലകൾക്ക് നാളെയും അവധിനൽകിയതായി അധികാരികൾ അറിയിച്ചു. ചെന്നൈയിൽ ഗുരുതര സാഹചര്യം ആണ് നിലനിൽക്കുന്നതെന്ന് ജില്ലാ അധികാരി പറഞ്ഞു. ശക്തമായ മഴയിലുംകാറ്റിലും മൂന്നു പേർ മരണപെട്ടു. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ ഗുരുതര അവസ്ഥായാണ് നിലനിൽക്കുന്നത്. പല പ്രദേശങ്ങളും പൂർണ്ണമായും വെള്ളം കേറിയ അവസ്ഥയിലാണ്. ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികൂല സാഹചര്യം കണക്കിലെടുത്തു ദുരിതാശ്വാസ സെല്ലുകൾ വിവിധ ഇടങ്ങളിൽ തുറന്നിട്ടുണ്ട്
![]()
