ഗാസ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 15, 207 ആയതായി കണക്കുകൾ. ഇതിലും ഏറെയാകുമെന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്. വേടി നിർത്തൽ അവസാനിച്ച ഞായറാഴ്ച മാത്രം ഗാസയിൽ 700 ലേറെപ്പേർ കൊലചെയ്യപ്പെട്ടതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഇതിൽ അധികവും കുട്ടിളാണെന്നാണ് ചാനൽ വക്താവ് പറയുന്നത്.
ഗാസ സിറ്റിയിൽ ഇസ്രായേൽ സൈന്യം സാധാരണക്കാരെ തിരഞ്ഞുപിടിച്ചു വെടിയുതിർക്കുന്നതായി ഈജിപ്ഷൻ ചാനലും റിപ്പോർട്ട് ചെയ്തു. ആശുപത്രികൾക്കും മാധ്യമ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ ആക്രമണം നടത്തുന്നതായി വിവിധ ചാനലുകൾ റിപ്പോർട്ടു ചെയ്തു. പരിക്കുപറ്റിയവർക്ക് ആവശ്യമായ ചികിത്സ നൽകാനുള്ള സൗകര്യം പോലും നിലവിലില്ലെന്ന് ഇവർ പറയുന്നു. 40,652 പേർക്ക് പരിക്കുപറ്റിയതായും 6800 ഓളം പേരെ കാണാനില്ലാത്തതായും റിപ്പോർട്ടുകളുണ്ട്
![]()
