തിരുവനന്തപുരം: കുറച്ചാളുകൾ മാറിനിന്ന് കൊടി വീശുന്നത് പ്രതിഷേധമല്ല, കോപ്രായമാണ് എന്ന് പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ പരാമർശം നടത്തിയത്. നവകേരള സദസിനിടയിൽ നടന്ന സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ എല്ലാ പരിപാടികളിലും എല്ലാ അഭിപ്രായക്കാരും വരുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ടെന്നും മുഖ്യൻ പറഞ്ഞു. അതുകൊണ്ട് തന്നെ ഇതിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിക്ഷേധം ഉണ്ടായെന്നു പറയാനാകില്ല. ചില ആളുകൾ ചിലയിടങ്ങളിൽ മനഃപൂർവ്വം കൊടിവീശുന്നതാണെന്നും അതിനെ പ്രതിഷേധമായി കാണാൻ കഴിയില്ലെന്നും അത് കോപ്രായം മാത്രമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
![]()
