കുട്ടിയെ തട്ടിക്കൊണ്ടുപോകൽ,നഴ്സിങ് പരീക്ഷ തട്ടിപ്പ് സംഘത്തിലേക്ക് അന്വേഷണം
റിയാദ്:ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ ആണെന്ന് സംശയം.ഇവർ നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി.കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ നേഴ്സിംങ് കെയർ ടേക്കറായ യുവതിയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കുഞ്ഞിന്റെ അച്ഛൻ നഴ്സുമാരുടെ സംഘടനായ യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്. അച്ഛന്റെ സംഘടനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഈ അന്വേഷണമാണ് നഴ്സിംഗ് കെയർ ടേക്കറിലേക്കും റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തി നിൽക്കുന്നത്.ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തി. നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിലേക്ക് അടക്കം വിരൽചൂണ്ടുന്ന സാഹചര്യത്തിൽ, പുതിയ വിവരങ്ങളിൽ അച്ഛനിൽ നിന്നും വ്യക്തത തേടും. ഇതിനായാണ് പൊലീസ് സംഘമെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.അതേസമയം കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ല.
പ്രതിയെ കണ്ടെത്താൻ ആകാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പ്കേടെന്നും പിതാവ് പറഞ്ഞു പറയുന്നു. പൊലീസ് തന്നെ ഉന്നം വയ്ക്കുന്നുവെന്നും തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഒഇടി, നഴ്സിങ് റിക്രൂട്മെന്റ് എന്നിവയിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
![]()
