പാരീസ്: 2030 ലെ എക്സ്പോക്ക് സൗദിയിലെ റിയാദിനു അവസരം ലഭിച്ചതിലുള്ള സന്തോഷം ലോക നേതാക്കൾക്കൊപ്പം ആഘോഷിച്ചു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. 2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെ എക്സ്പോ ആതിഥേയത്വം വഹിക്കുമെന്ന് സൗദി അറേബ്യയുടെ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് പ്രഖ്യാപിച്ചതിന് പിന്നാലെ ലോക നേതാക്കൾക്കൊപ്പം സൗദിയുടെ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ആനന്ദ നൃത്തം ചെയ്തു. പാരീസിൽ നടന്ന 173-ാമത് ജനറൽ അസംബ്ലി യോഗത്തിൽ രഹസ്യ ഇലക്ട്രോണിക് ബാലറ്റിൽ 119 വോട്ടുകൾ ലഭിച്ചതാണ് സൗദിക്ക് എക്സ്പോയുടെ അവസരം ലഭിച്ചത്. റിയാദിന് വോട്ട് ചെയ്ത ദക്ഷിണ കൊറിയയും ഇറ്റലിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നന്ദി അറിയിച്ചു. ഈ വിജയം ആഗോള ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള അനുയോജ്യമായ സ്ഥലമാക്കി സൗദി അറേബ്യയെ മാറ്റുകയും ചെയ്യുന്നതായി കിരീടാവകാശി പ്രസ്താവിച്ചു.
![]()
