റിയാദ്: കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിന് റിയാദിലെ മൽഹാമിലുള്ള സൗദി ഫാൽക്കൺസ് ക്ലബ്ബിന്റെ ആസ്ഥാനത്ത് ചൊവ്വാഴ്ച തുടക്കമായി. ഡിസംബർ 14 വരെ നടക്കുന്ന പരിപാടിയിൽ സൗദി അറേബ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവക്ക് പുറമെ ലോകമെമ്പാടുമുള്ള എലൈറ്റ് ഫാൽക്കൺ ഉടമകൾ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ ഫാൽക്കൺ മത്സരമാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ക്ലബ്ബിന്റെ ഔദ്യോഗിക വക്താവ് വാലിദ് അൽ-തവീൽ പറഞ്ഞു. രാജ്യത്തിന്റെ സാംസ്കാരികവും നാഗരികവുമായ പൈതൃകം സംരക്ഷിക്കാനുള്ള സൗദി നേതൃത്വത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ. കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിലെ വിജയികൾക്കുള്ള സമ്മാനത്തുക 33.6 മില്യൺ റിയാൽ ആണ്. ഫെസ്റ്റിവലിൽ ഫാൽക്കൺ സൗന്ദര്യ മത്സരവും നടക്കും. വാശിയേറിയ മത്സരം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാൽക്കൺ പ്രേമികൾ റിയാദിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
![]()
