കൊല്ലം : കേരളത്തിനെ മുഴുവൻ 21 മണിക്കൂർ മുൾമുനയിൽ നിർത്തിയ തട്ടിക്കൊണ്ടു പോകലിന് വിരാമമിട്ട് കുഞ്ഞിനെ കൊല്ലം ആശ്രമം മൈതാനത്തിനടുത്ത് കണ്ടെത്തിയപ്പോൾ വിതുമ്പി കൊണ്ട് ആ മാതൃ ഹൃദയം എല്ലാവര്ക്കും നന്ദി പറഞ്ഞു.”എന്റെ കുഞ്ഞിനെ തിരിച്ചു കിട്ടി, ഒപ്പം നിന്ന എല്ലാവർക്കും നന്ദി, സിജി പറഞ്ഞു. പോലീസുകാർക്കും നാട്ടുകാർക്കും, രാഷ്ട്രീയക്കാർക്കും, പ്രാർത്ഥിച്ച എല്ലാവർക്കും” കുട്ടിയുടെ അമ്മ സിജി നന്ദി പറഞ്ഞു.പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.നാടൊട്ടുക്കും പൊലീസ് വലവിരിച്ചതോടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ആണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ നിര്‍ബന്ധിതരായത്.
കുട്ടിയെ കൊണ്ട്മ വിടുന്ന കണ്ട മഹാത്മാ ഡ്രൈവിംഗ് സ്കൂള്‍ ഉടമ ബിജു പറയുന്നത് ഇങ്ങനെ.‘കുട്ടിയെ രണ്ട് പേര് കൊണ്ട് വന്ന് വിട്ടിട്ട് ഓടിക്കളയുകയായിരുന്നു. ആ സമയം ഇവിടെ നിന്ന് ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട ആളുകള്‍ ഇത് കാണ്ട് എന്നെ വിളിച്ച് പറയുകയുമായിരുന്നു. ഞാന്‍ ഓടി ഈ സൈറ്റിലേക്ക് എത്തി. ഈ സമയം തന്നെ ഞാന്‍ വീഡിയോ എടുത്ത് ആ കുട്ടി തന്നെയാണ് എന്ന് ഉറപ്പ് വരുത്തി.ഉടന്‍ തന്നെ പൊലീസ് ഓഫീസേഴ്സ് വന്ന് ആ കുട്ടിയെ കൈയില്‍ കോരിയെടുക്കുകയായിരുന്നു. കുട്ടിക്ക് ഒട്ടും വയ്യായിരുന്നു. അവശനിലയിലായിരുന്നു. രാത്രിയൊന്നും ആഹാരം കഴിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. അവശനിലയിലായിരുന്നു.കുഞ്ഞ് പൊലീസുകാര്‍ ജീപ്പിലേക്ക് കയറ്റുമ്പോള്‍ പേടിച്ച് കരയുന്നുണ്ടായിരുന്നു. കുഞ്ഞിനെ നേരെ അവിടെ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു
![]()
