റിയാദ്:കൊല്ലം കരുനാഗപ്പള്ളി കാഞ്ഞിപ്പുഴ ചങ്ങൻകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കേതിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ കുഞ്ഞു(53) റിയാദിൽ മരണപ്പെട്ടു.
സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാല് വർഷത്തിന് ശേഷം നാട്ടിൽ പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നിടെ ആയിരുന്നു കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചു മരണം സംഭവിച്ചത്.
പിതാവ്:പരേതരായ അലി കുഞ്ഞു-സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്.
ഭാര്യ: ജസീറ. മക്കൾ: സൻഫി ഫാത്തിമ, സൽമി ഫാത്തിമ
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ,റഫിഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
![]()
