റിയാദ്: ആഗോള വ്യാപാര മേളയായ വേൾഡ് എക്സ്പോ 2030 നു സൗദി അറേബ്യാ ആതിഥേയത്വം വഹിക്കും.വേൾഡ് എക്സ്പോ 2030 ആതിഥേയത്വത്തിന് വേണ്ടി നടന്ന വാശിയേറിയ വോട്ടെടുപ്പിൽ അന്തിമ റൗണ്ടിൽ ഇറ്റലി,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതി സൗദി അറേബ്യാ ലോകത്തെ മുഴുവൻ റിയാദിലേക്ക് എത്തിക്കാൻ ഉള്ള അവസരം നേടിയത്.പാരീസിൽ എക്സ്പോ സംഘാടകരായ ബ്യൂറോ ഇൻറർനാഷനൽ സെഡ് എക്സ്പോസിഷൻസിൻറ 173-ാമത് ജനറൽ അസംബ്ലിയിൽ 180 രാജ്യങ്ങളുടെ പ്രതിനിധികൾ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്ന റിയാദ് (സൗദി അറേബ്യാ), ബുസാൻ (കൊറിയ), റോം (ഇറ്റലി) എന്നീ മൂന്ന് നഗരങ്ങളാണ് പ്രദർശനം നടത്താൻ മത്സര രംഗത്തുണ്ടായിരുന്നത്.2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് വേൾഡ് എക്സ്പോ 2030 നടക്കുക
![]()
