റിയാദ്: ആദ്യഘട്ട സെമസ്റ്റർ പരീക്ഷക്ക് ശേഷം അടച്ച സൗദി സ്കൂളുകൾ തുറന്നു. ഞായറാഴ്ച്ച മുഴുവൻ സൗദി സ്കൂളുകളും തുറന്നതായി വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. അടുത്ത സെമസ്റ്റർ അവധി ഫെബ്രുവരി രണ്ടിന് ആയിരിക്കുമെന്നും ബന്ധപെട്ടവർ അറിയിച്ചു. സ്കൂളുകളും കോളേജുകളും രണ്ടാഴ്ചയോളം അവധി നൽകിയാണ് ആദ്യ ഘട്ട സെമസ്റ്റർ പരീക്ഷകൾക്ക് ശേഷം വിദ്യാർത്ഥികൾക്ക് മന്ത്രാലയം വിശ്രമം നൽകിയത്. കഴിഞ്ഞ ദിവസം സ്കൂളുകളും കോളേജുകളും തുറന്നതോടെ റിയാദിലെ റോഡുകളിലെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് അവധി നൽകിയിരുന്നത് കാരണം മക്കയിലും മദീനയിലും തിരക്ക് അനുഭവപെട്ടിരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.
![]()
