ഖത്തര്‍ : കേരളം നേടിയ സാമ്പത്തികവും സാംസ്ക്കാരികവുമായ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവാസികളുടെ കയ്യൊപ്പ് ഉണ്ടെന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില്‍ നടന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസ്പയര് സോണ്‍ ലേഡീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഖത്തറിലെ നാനാതുറകളില്‍ നിന്നും വന്‍ജനാവലിയാണ് പങ്കെടുത്തത്
ഉദ്ഘാടന സമ്മേളനം, ടീന്‍സ് ആന്‍ഡ് പാരന്റ്സ് മീറ്റ്, ഫാമിലി മീറ്റ്, മീഡിയ സെമിനാര്‍, സമാപന സമ്മേളനം എന്നീ സെഷനുകളിലായി ഖത്തറിലെയും കേരളത്തിലെയും സാമൂഹിക സാംസ്കാരിക രാഷ്ട്രിയ മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്.
ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ നന്മയെ ഒരുമിച്ച് നിര്‍ത്താന്‍ എല്ലാ രാഷ്ടീയ വ്യത്യാസവും മറക്കുന്ന സൗഹൃദമുണ്ടാകണമെന്ന് കെ മുരളിധരന് എം പിയും ജോണ്‍ ബ്രിട്ടാസ് എം പിയും അഭിപ്രായപ്പെട്ടു. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ജമാലുദ്ദിന് ഫാറൂഖി, ഡോ. മല്ലിക എം ജി,ബിഷപ് ഡോ. ഗീ വര്‍സീസ് മാര്‍ കുറിലോസ്,ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്,എന്നിവർ സംസാരിച്ചു.
അടുത്ത ഖത്തര്‍ മലയാളി സമ്മേളനം 2026 നവംബറില്‍ നടക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി പ്രഖ്യാപിച്ചു.
സമ്മേളത്തിന്റെ സ്വാഗതസംഘം ചെയര്മാന് ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയ വീട്ടില്‍ സ്വാഗതവും കണ്‍വീനര്‍ അലി ചാലിക്കര നന്ദിയും പറഞ്ഞു. ഷജീഅ് ഖിറാഅത്ത് നടത്തി.പ്രശസ്ത കലാകാരന് ബന്ന ചേന്ദമംഗല്ലൂര്‍ സമാപന സെഷന് അവതാരകനായിരുന്നു.മുജീബ് മദനി,സിറാജ് ഇരിട്ടി,ബുഷ്റ ഷമീര്‍,ദില്ബ മിദ്ലാജ്,സിജില സഫീര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അവതാരകരായിരുന്നു.
![]()
