കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാലവേദി കുവൈറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘മഴവില്ല്- 2023’ ചിത്രരചനാ മത്സരം ഖൈത്താൻ കാർമ്മൽ സ്കൂളിൽ നടന്നു. കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ യുടെ അധ്യക്ഷതയിൽ ഭാരതീയ വിദ്യാഭവൻ ഇന്ത്യൻ എഡ്യുക്കേഷൻ സ്കൂൾ പ്രിൻസിപ്പൽ പ്രേംകുമാർ ഉത്ഘാടനം ചെയ്തു.കല കുവൈറ്റ് ട്രെഷറർ അജ്നാസ്,ബാലവേദി കുവൈറ്റ് ജന:സെക്രട്ടറി അഞ്ജലിറ്റ രമേശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഭാരവാഹികളായ പ്രജോഷ് ടി,ബിജോയ് എന്നിവർ ആശംസകലർ അർപ്പിച്ചു.ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കിരൺ കാവുങ്കൽ നന്ദിയും പറഞ്ഞു.ചടങ്ങിൽ ബാലവേദി സംഘടിപ്പിച്ച “സയൻഷ്യ 2023” ലെ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂളുകൾക്കുള്ള ട്രോഫികൾ കല കുവൈറ്റ് ഭാരവാഹികൾ വിതരണം ചെയ്തു.മത്സരത്തിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
![]()
