റിയാദ്: ജീവ കാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്നമംഗലത്തിന് ഷിഫാ മലയാളി സമാജം സ്വീകരണം നൽകി. ഷിഫ റഹ്മാനിയ ആഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡൻറ് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു. ഷിഫ മലയാളി സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഇത്തരത്തിലുള്ള ആളുകളുടെ വിയർപ്പ് തുള്ളികളാണ് നാട്ടിൽ താൻ ചെയ്യുന്ന ഓരോ വീഡിയോകൾക്കും സാധുക്കളായ രോഗികൾക്ക് സഹായമായി ലഭിക്കുന്നതെന്നും അഡ്വ: ഷമീർ കുന്നമംഗലം പറഞ്ഞു. പ്രവാസികളായ ഒട്ടനവധി ആളുകൾ യാതൊരു സഹായം ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും അത്തരക്കാർക്ക് കൂടുതൽ പരിഗണന നൽകണമെന്നും യോഗത്തിൽ മോഹനൻകരുവാറ്റ ആവശ്യപ്പെട്ടു.
കിഡ്നി തകരാർ മൂലം ബുദ്ധിമുട്ടുന്നപ്രവാസിയായ കൊല്ലം ചടയമംഗലം സ്വദേശിക്ക് അമ്പതിനായിരം രൂപ സഹായമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംഘടന അംഗങ്ങൾക്ക് നൽകിവരുന്ന ചികിത്സാ സഹായം തിരുവനന്തപുരം സ്വദേശി വിജയകുമാറിന് ചടങ്ങിൽ കൈമാറി. ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ അസ്ലം പാലത്ത്, ഷാജഹാൻ കല്ലമ്പലം, സുലൈമാൻ വിഴിഞ്ഞം എന്നിവർ സംസാരിച്ചു. രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി, രതീഷ് നാരായണൻ, സന്തോഷ് തിരുവല്ല, ഹനീഫ കൂട്ടായി, ബിജു മടത്തറ, ബാബു കണ്ണോത്ത്, സജീർ കല്ലമ്പലം, ഹംസ മക്കാസ്റ്റോർ, ഷൗക്കത്ത് മലപ്പുറം, മുജീബ് കായംകുളം, വിജയൻ ഓച്ചിറ, ബിജു അടൂർ, ഷാജിത്ത്ചോറോട് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതവും ട്രഷറർ വർഗീസ് നന്ദിയും പറഞ്ഞു.
![]()
