ഗാസ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കുപറ്റിയ കുട്ടികളെ ആദ്യമായി വിമാനമാർഗ്ഗം യു. എ. ഇ യിൽ എത്തിച്ചു. മാരകമായ പരിക്കുപറ്റിയ 1000 കുട്ടികളെയും ഗുരുതര പൊള്ളലേറ്റവരെയും അവരുടെ കുടുംബഗങ്ങളോടൊപ്പം വിദഗ്ദ്ധ ചികിത്സക്കായി യു. എ. ഇ യിൽ എത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി ആദ്യ ഘട്ടം15 ഓളം പരിക്കുപറ്റിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ശനിയാഴ്ച യു.എ.ഇ യിൽ എത്തിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു.
ഗാസയിൽ നിന്ന് റാഫ ക്രോസിംഗ് വഴി ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന ഇവരെ അവിടെനിന്നു യു.എ.ഇ യിൽ എത്തിക്കുകയായിരുന്നു. പരിക്കുപറ്റിയവർക്ക് പുറമെ ഗുരുതര ക്യാൻസർ രോഗികളുമുണ്ട് ഇക്കൂട്ടത്തിൽ. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശ പ്രകാരമാണ് 1000 പേർക്ക് വിദഗ്ദ്ധ ചികിത്സ നൽകാൻ യു.എ.ഇ തീരുമാനിച്ചത്.
![]()
