റിയാദ്: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സൗദിയുടെ സഹായ ഫണ്ട് ശേഖരണം 1200 കോടിയായി. രണ്ടാഴ്ച മുൻപാണ് സൗദി ഫലസ്തീനായി ഫണ്ട് ശേഖരണം തുടങ്ങിയത്. സാദാരണക്കാർമുതൽ വൻകിട കമ്പനികൾ ഉൾപ്പെടെ സഹായ ഹസ്തവുമായി ഫണ്ട് ശേഖരണത്തിൽ പങ്കെടുത്തു. ഇതോടെ സൗദിയുടെ ഫലസ്തീൻ സഹായ ഫണ്ട് കുതിച്ചു കയറുകയായിരുന്നു.
മരുന്നും ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളുമായി നിരവധി വാഹനങ്ങളാണ് സൗദിയിൽ നിന്ന് ഫലസ്തീൻ ലക്ഷ്യമാക്കി നീങ്ങുന്നത്. ഏഴോളം തവണ വിമാന മാർഗ്ഗവും സൗദി സഹായങ്ങൾ എത്തിച്ചു. ഈജിപ്ത് വഴിയാണ് സൗദി സഹായങ്ങൾ ഗസ്സയിലേക്ക് എത്തിക്കുന്നത്. കൂടുതൽ സഹായങ്ങൾ തുടർന്നും എത്തിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി അറേബ്യാ അറിയിച്ചിരുന്നു. വിവിധ രാജ്യങ്ങൾ സഹായവുമായി ഫലസ്തീനൊപ്പം നിൽപ്പുണ്ട്.
![]()
