തൃശൂര്‍:തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് ചെയര്മാന് തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്ന് ആരോപിച്ചു കെ എസ യു ഹൈക്കോടതിയിലേക്ക്.
രാത്രി വൈകിയും റീ കൗണ്ടിങ്ങ് നടത്തി. അട്ടിമറി നടത്തിയത് ഉന്നത നിര്‍ദേശ പ്രകാരമാണെന്നും എസ എഫ് ഐ ജനാധിപത്യത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണ് എന്ന് കെ എസ് യു നേതാക്കൾ ആരോപിച്ചു.കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്കി.കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ ജില്ലകളിലെ കലാലയങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ് യുവിന് മികച്ച വിജയം നേടാനായി എന്നും ഇതില്‍ എസ്എഫ്ഐ വിറളി പൂണ്ടിരിക്കുകയാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കേരളവര്മയില് 32 വര്‍ഷത്തിന് ശേഷമാണ് കെഎസ് യു ചെയര്മാന് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കോളജ് കാമ്പസിലാകമാനം കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് അനുകൂലമായ തരംഗം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടത് ജനാധിപത്യപരമായ നടപടിയാണ്. എന്നാല്‍ റീ കൗണ്ടിങ്ങ് നടത്തിയ രീതിയോടാണ് കെഎസ് യുവിന് എതിര്‍പ്പുള്ളത്.
രാത്രി എട്ടേമുക്കാലിന് ശേഷവും റീ കൗണ്ടിങ് തുടര്‍ന്നപ്പോള്‍ ശ്രീക്കുട്ടന് പകല്‍ വെളിച്ചത്തില്‍ റീ കൗ ണ്ടിങ് നടത്തണമെന്ന് രേഖാമൂലം റിട്ടേണിങ് ഓഫീസര്‍ക്ക് കത്തു നല്കി. എന്നാല്‍ അതു ഉള്‍ക്കൊള്ളാതെ റീ കൗണ്ടിങ്ങിന് തിടുക്കം കാട്ടുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ റീ കൗണ്ടിങ്ങ് മാറ്റിവെക്കാമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍, അതു വകവെക്കാതെ റിട്ടേണിങ് ഓഫീസര്‍ റീ കൗണ്ടിങ്ങുമായി മുന്നോട്ടു പോകുകയായിരുന്നുവെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
റീ കൗണ്ടിങ് ആരംഭിച്ച് രണ്ടു തവണയായി ഒന്നര മണിക്കൂറോളം വൈദ്യുതി പോയിരുന്നു. ഇതില്‍ അട്ടിമറിയുണ്ടെന്ന് കെഎസ് യു സംശയിക്കുന്നു. റീ കൗണ്ടിങ് തുടങ്ങിയ ശേഷം ബാലറ്റ് പേപ്പറുകളുടെ എണ്ണം കൂടി. അസാധു വോട്ടുകളെല്ലാം എസ്എഫ്ഐക്ക് അനുകൂലമായി വിധിക്കുന്നു. ഇതില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റീ കൗണ്ടിങ്ങ് കെഎസ് യു ബഹിഷ്കരിച്ചു. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ വിജയിച്ചതായി പ്രഖ്യാപിച്ചതെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എവിടെ നിന്നോ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നടപടിയാണുണ്ടായത് എന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.
![]()
