റിയാദ്: സൗദി ജല, കൃഷി, പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഇന്ഫ്ളേവേഴ്സ് എക്സ്പോ കൊടിയിറങ്ങി.സൗദി നിര്‍മിത ബ്രാന്റുകളും സ്വകാര്യ മേഖലയിലെ വൈവിധ്യമാര്‍ന്ന ഭക്ഷ്യോല്പന്നങ്ങളുമായി എക്സ്പോയില്‍ സാന്നിധ്യമറിയിച്ച ലുലുവിന്റെ സ്റ്റാള്‍ ആയിരക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്നു. ഗുണനിലവാരത്തിലും ഉപഭോക്തൃസേവനത്തിലും എക്കാലത്തും മുന്‍പന്തിയില്‍ നിന്നിട്ടുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെ എക്സ്പോയിലെ ലുലു പവലിയന് സന്ദര്‍ശിച്ച സൗദി ജല, കൃഷി, പരിസ്ഥിതി ഡെപ്യൂട്ടി മന്ത്രി അഹമ്മദ് സാലെഹ് അല്‍ഇയാദ പ്രശംസിച്ചു. വിപണി സാധ്യതയെക്കുറിച്ചും ഉപഭോക്താക്കളുടെ സംതൃപ്തിയെക്കുറിച്ചും അവബോധമുള്ള ലുലു ഗ്രൂപ്പ് ഏത് വിധമാണ് പ്രതിബദ്ധതയോടെ ഭക്ഷ്യവിപണിയില്‍ അല്ഭുതങ്ങള് സൃഷ്ടിച്ചതെന്ന് ലുലു വക്താക്കള്‍ വിശദീകരിച്ചു. സംസ്കരിച്ചെടുത്ത സമീകൃതാഹാര പദാര്‍ഥങ്ങള്‍, ബര്‍ഗര്‍, കബാബ്, ബിസ്ക്കറ്റ്, ചിപ്സ്, മുട്ട, വെണ്ണ ഉല്പന്നങ്ങള് തുടങ്ങിയവയും ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള അലുമിനിയം ഫോയില്‍, ഫാബ്രിക് സോഫ്റ്റനറുകള്‍, വാഷിംഗ് പൗഡറുകള്‍, മറ്റ് തരത്തിലുള്ള ഡിറ്റര്‍ജന്റുകള്‍ എന്നിവയെക്കുറിച്ചും എക്സ്പോയിലെത്തിയ ജനങ്ങള്‍ക്ക് ലുലു സ്റ്റാളില്‍ നിന്ന് നേരിട്ടു മനസ്സിലാക്കാനായി. അല്‍തയ്യിബ് ഇന്‍ര്‍നാഷനല്‍ ജനറല്‍ ട്രേഡിംഗുമായുള്ള പങ്കാളിത്തത്തിലൂടെ ഫ്രഷ് മാംസം, ശീതീകരിച്ച മാംസം എന്നിവയുടെ ഇറക്കുമതിയെക്കുറിച്ചുള്ള വിവരണങ്ങളും ഇന്ഫ്ളേവേര് പ്രദര്‍ശനത്തിലുണ്ടായിരുന്നു. ജി.സി.സിക്കകത്തും പുറത്തുമുള്ള ലുലു ശൃംഖലകളിലൂടെ സൗദിയില്‍ വളരുന്ന ഭക്ഷ്യോല്പന്നങ്ങളുടെ മാര്‍ക്കറ്റിംഗും ലുലുവിന്റെ പദ്ധതിയിലുണ്ട്. വ്യത്യസ്തതരം ഉല്പന്നങ്ങളുടെ 3000 മാതൃകകള്‍ കമനീയമായി അണിനിരത്തിയതിലൂടെ എക്സ്പോയിലെ സജീവസാന്നിധ്യമെന്ന നിലയില്‍ ആദരിക്കപ്പെടാന് സാധിച്ചതിന്റെ ചാരിതാര്‍ഥ്യം ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പങ്ക് വെച്ചു.
![]()
