ഗാസ: റാഫ അതിർത്തി ഇസ്രായേൽ തുറന്നു. യുദ്ധത്തിനിടയിൽ പരിക്കുപറ്റിയവർക്ക് ആശുപത്രിയിൽ എത്താൻ കഴിയുമെന്നത് ഏറെ ആശ്വാസം. ഒക്ടോബർ ഏഴിന് അടച്ച അതിർത്തി തുറന്നതു കാരണം പരിക്കുപറ്റിയ ഫലസ്തീനികൾക്ക് ചികിത്സക്കായി ഇജിപ്റ്റിലേക്ക് പോകാൻ കഴിയുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. കൂടാതെ ഇരട്ട പാസ്പോര്ട്ട് കൈവശമുള്ള വിദേശികൾക്കും അതിർത്തി വഴി രാജ്യം വിടാൻ ഇതിലൂടെ സാധിക്കും. ഒക്ടോബറിൽ അടച്ച അതിർത്തി ഏതാനം ദിവസം മുൻപ് അവശ്യവസ്തുക്കളുടെ ഫലസ്തീനിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന ട്രക്കുകൾ കടന്നു പോകുന്നതിനായി ഇസ്രായേൽ തുറന്നു കൊടുത്തിരുന്നു. എന്നാൽ ഇതിലൂടെ ജനങ്ങൾ കടക്കുന്നത് ശക്തമായി വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇസ്രായേൽ ശക്തമായ ആക്രമണമാണ് ഗാസയിലും പരിസര പ്രദേശങ്ങളിലും നടത്തിയത്. നിരവധി കുരുന്നുകൾ ഉൾപ്പെടെ ഒട്ടേറെ ജനങ്ങൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു ഹിസ്ബുല്ലയും ഹൂത്തികളും ഇസ്രായേലിനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
![]()
