ദോഹ:നാളെ നവംബർ 2 വ്യാഴാഴ്ച നടത്താനിരുന്ന ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഹൗസ് മാറ്റിവെച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് എംബസി അധികൃതർ ഇക്കാര്യം അറിയിച്ചത്. പുതിയ തിയതി തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
![]()
