ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്ക് ഷാർജയിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പുസ്തക പ്രേമികളാണ് ഷാർജയിലേക്ക് ഒഴുകി എത്തുന്നത്. 108 രാജ്യങ്ങളിൽ നിന്ന് 2,033 പ്രസാധകരാണ് മേളയിൽ സാന്നിധ്യം അറിയിക്കുന്നത്. ഇതിൽ യു.എ.ഇയിൽ നിന്ന് 300 ഓളം പ്രസാധകർ ഉണ്ട്. ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തക നഗരി സജ്ജീകരിച്ചിരിക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേള നവംബർ 12 നു സമാപിക്കും. പ്രവാസ ലോകത്തെയും നാട്ടിലെയും നിരവധി എഴുത്തുകാരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശിപ്പിക്കപ്പെടും. സൗദിയിൽ നിന്നുള്ള നിരവധി എഴുത്തുകാരും വായനക്കാരും ഷാർജയിൽ എത്തിയിട്ടുണ്ട്. ഇവരിൽ പലരുടെയും പുസ്തകങ്ങൾ വരും ദിവസങ്ങളിൽ പ്രകാശനം ചെയ്യപ്പെടും. ലോക പ്രശസ്തരായ എഴുത്തുകാരുടെ സംവാദങ്ങളും ചർച്ചകളും മേളയോടനുബന്ധിച്ചു നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
![]()
