തെൽഅവീവ്: ലോക രാജ്യങ്ങളുടെ സമ്മർദ്ദം നിലനിൽക്കെ പ്രശ്ന മേഖലയിൽ വെടിനിർത്തലില്ലെന്നു ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. വെടി നിർത്തൽ തീവ്രവാദത്തോടുള്ള തോറ്റുകൊടുക്കലാണെന്നു അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രായേൽ സൈന്യം ഗസ്സയിലേക്ക് കരമാർഗ്ഗം കൂടുതൽ മേഖലയിലേക്ക് കടന്നതായി ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടതടവില്ലാതെ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണം 8306 ആയി. കൊലചെയ്യപ്പെട്ടവരിൽ അധികവും കുഞ്ഞുങ്ങളാണ്. തെക്കൻ നഗരമായ ഖാൻ യൂനിസിലും കനത്ത ആക്രമണം തുടരുകയാണ്. ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു കൊണ്ടുള്ള വിളംബരങ്ങൾ കഴിഞ്ഞ ദിവസം ഇവിടങ്ങളിൽ കേട്ടതായി ബി.ബി.സി റിപ്പോർട് ചെയ്തു. വെടി നിർത്താലില്ലെന്നു നെതന്യാഹു പ്രഖ്യാപിച്ചത് പ്രശ്ന മേഖലയിൽ ഏറെ ജീവനുകൾ പൊലിയാൻ കാരണമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു
![]()
