റിയാദ്: സൗദി അറേബിയയിലെ തിരിച്ചറിയൽ രേഖയായ ഇക്കാമയിലെ ഫോട്ടോ മാറ്റാൻ കഴിയുമെന്ന് സൗദി പാസ്സ്പോര്ട് (ജവാസാത്ത്) വിഭാഗം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം പാസ്പോര്ട്ട് വിഭാഗം പുറത്തു വിട്ടത്. ഇക്കാമയിലെ ഫോട്ടോയുമായി നിലവിലെ രൂപത്തിന് തിരിച്ചറിയാനാകാത്തവിധം വെത്യാസമുണ്ടെങ്കിൽ ഫോട്ടോമാറ്റാൻ അപേക്ഷിക്കാമെന്ന് അറിയിപ്പിൽ പറയുന്നു. ജവാസത്തിന്റെ സൈറ്റിൽ ആദ്യം ആവശ്യമായ രേഖകൾ സമർപ്പിച്ചു അപ്പോയ്ന്റ്മെന്റ് എടുത്തു നേരിട്ട് പാസ്പോര്ട്ട് വിഭാഗത്തിൽ ഹാജരാകണം. അവിടെ രേഖകൾ പരിശോധിച്ച ശേഷം പുതിയ ഫോട്ടോ എടുക്കുകയും ഇക്കാമയിൽ ഫോട്ടോ മാറുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേരിട്ട് ഹാജരാകുമ്പോൾ പാസ്സ്പോര്ട്ടും ഇക്കാമയും ഹാജരാക്കണമെന്നും പാസ്പോര്ട്ട് വിഭാഗം ഓർമ്മിപ്പിച്ചു.
![]()
